COURSE DESCRIPTION
വ്യക്തിജീവിതത്തിലും കുടുംബത്തിലും ബിസിനസ്സിലും മറ്റുമെല്ലാം ഒരു വ്യക്തി പരാജയപ്പെടുന്നതിനും വിജയിക്കുന്നതിനും എല്ലാം പ്രധാന കാരണം ആ വ്യക്തിയിലെ ആന്തരിക വികാരങ്ങളുടെ ചില ഇടപെടലുകളാണ്. ഈ വികാരങ്ങളുടെ അപക്വവും വിക്ഷോഭകരവുമായ ചില മാനസിക വ്യാപാരങ്ങൾ വ്യക്തിജീവിതത്തെ സാരമായി ബാധിക്കുകയും തകർക്കുകയും ചെയ്യുന്നുണ്ട്. മാനസികാരോഗ്യ പ്രശ്നങ്ങൾ മുതൽ ഗുരുതര ശാരീരിക ആരോഗ്യപ്രശ്നങ്ങളിലേക്കും ജീവഹത്യക്കുമൊക്കെ അവ കാരണമാകാറുമുണ്ട്. സ്വന്തം മാനസിക വികാരങ്ങളെ ശരിയായി ഉപയോഗിച്ചുകൊണ്ട് സ്വന്തത്തിലും വ്യക്തിബന്ധങ്ങളിലും കുടുംബബന്ധങ്ങളിലും മറ്റു സാമുദായിക സാമൂഹിക വ്യാവസായിക രാഷ്ട്രീയ മേഖലകളിലും വരെ എങ്ങനെ നല്ല വ്യക്തിത്വമായി മികച്ച ഇടപെടലുകൾ നടത്താമെന്നും സമാധാനത്തോടെയും സന്തോഷത്തോടെയും ജീവിക്കാൻ എങ്ങനെ ഇമോഷണൽ മാനേജ്മെന്റ് ഉപയോഗപ്പെടുത്താമെന്നും ഈ കോഴ്സിലൂടെ പഠിക്കാം
CERTIFICATION
You will be awarded with a certificate after the successful completion of this course.