
Practical Counselling Camp
LEHDC നിങ്ങളുടെ എല്ലാ പ്രശ്നങ്ങളും പരിഹരിക്കാൻ സഹായിക്കുന്നു, അതിലൂടെ നിങ്ങൾ മറ്റുള്ളവരുടെ പ്രശ്നങ്ങളെ പരിഹരിക്കാൻ പഠിക്കുന്നു.
അദ്ധ്യാപകർ, രക്ഷിതാക്കൾ, പൊതു പ്രവർത്തകർ കൗൺസിലർമാർ തുടങ്ങി കുടുംബത്തിലും സമൂഹത്തിലും ഇടപെട്ടുകൊണ്ടിരിക്കുന്ന ഓരോ വ്യക്തിയും ഉറപ്പായും മനസ്സിലാക്കിയിരിക്കേണ്ട വിഷയങ്ങളുടെ പ്രാക്റ്റിക്കൽ പഠനമാണ് ക്യാമ്പിൽ നടക്കുന്നത്. മുൻകൂട്ടി രജിസ്റ്റർ ചെയ്യുന്ന 18 വയസ്സുകഴിഞ്ഞ ഏതൊരു വ്യക്തിക്കും ക്യാമ്പിൽ പങ്കെടുക്കാം. ഇപ്പോൾ LEHDC മാത്രമാണ് ഇത്തരത്തിൽ ക്യാമ്പുകൾ നടത്തുന്നത്.
മാനസികമായി പ്രയാസമനുഭവിക്കുന്നവർക്കും, ദാമ്പത്യ പ്രശ്നങ്ങളിൽപ്പെട്ട് വിഷമമനുഭവിക്കുന്നവർക്കും ദാമ്പത്യബന്ധത്തിലേക്ക് പ്രവേശിക്കാൻ തുടങ്ങുന്നവർക്കുമെല്ലാം ഏറ്റവും ഉപകാരമായിരിക്കും ഈ ക്യാമ്പ്. മറ്റുള്ളവരറിയാതെ സ്വന്തം പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് ഈ ക്യാമ്പ് സഹായിക്കും.
- മാനസിക പ്രശ്നങ്ങളിൽ നിന്ന് എങ്ങനെ എളുപ്പത്തിൽ മോചനം നേടാം?
- മാനസിക പ്രയാസങ്ങളുടെ യഥാർത്ഥ കാരണങ്ങൾ എന്തൊക്കെയാണ്?
- കുട്ടികളുടെ സ്വഭാവ രൂപീകരണം എപ്പോൾ എങ്ങനെയൊക്കെയാണ് നടക്കുന്നത്?
- വ്യക്തികൾ സാമൂഹ്യവിരുദ്ധരാകിന്നതിന്റെ യഥാർത്ഥ കാരണം എന്താണ്?
- കുടുംബ സാഹചര്യങ്ങളിൽ കുട്ടികളെ എങ്ങനെ നല്ല വ്യക്തികളായി വളർത്താം?
- വ്യക്തികളുടെ യഥാർത്ഥ സ്വഭാവവും ജീവിത ശൈലികളും എങ്ങനെ എളുപ്പത്തിൽ വേർതിരിച്ചറിയാം?
- ബിസിനസ്സിലെ പരാജയത്തിൽ മനസ്സിന്റെ സ്വാധീനം എങ്ങനെയാണ്?
- ബിസിനസ് വളർച്ചയിലും തളർച്ചയിലും ഇമോഷനുകൾ വഹിക്കുന്ന പങ്ക്.
- പ്രാർട്ണർമാർ ശ്രദ്ധിക്കേണ്ട ഏറ്റവും പ്രധാനപ്പെട്ട കാര്യങ്ങൾ.
- വ്യക്തിബന്ധങ്ങൾ ഒരിക്കലും തകരാതെ എങ്ങനെ സൂക്ഷിക്കാം?
- മറ്റുള്ളവരുടെ പ്രശ്നങ്ങൾ എങ്ങനെ എളുപ്പത്തിൽ തിരിച്ചറിയാം?
- കുടുംബ പ്രശ്നങ്ങളെ എങ്ങനെ എളുപ്പത്തിൽ തിരിച്ചറിഞ്ഞു പരിഹരിക്കാം?
- കമ്യൂണിക്കേഷൻ സ്കിൽ ഇല്ലായ്മ എന്തുകൊണ്ട്, എങ്ങനെ പരിഹാരിക്കാം?
- സഭാകമ്പം എന്തുകൊണ്ട്? എങ്ങനെ എളുപ്പത്തിൽ മാറ്റിയെടുക്കാം?
- ജോബ് സെലക്ഷൻ, സൈക്കോളജിക്കൽ കരിയർ ഗൈഡൻസ്
- കുട്ടികളെ പാരന്റിംഗ് ഏതു പ്രായത്തിൽ, എങ്ങനെ?
- ലൈഫ് റീ ഡിസൈനിംഗ് എങ്ങനെ സാധ്യമാകും?
ഇങ്ങനെ വ്യക്തികളെ അലട്ടുന്ന നൂറുനൂറു വിഷയങ്ങൾക്കുള്ള ഉത്തരവും തിരിച്ചറിവുമായിരിക്കും ക്യാമ്പിൽ പങ്കെടുക്കുന്ന ഓരോ അംഗത്തിനും ലഭിക്കുന്നത്. രജിസ്ട്രേഷൻ പേജിലെത്താൻ താഴെയുള്ള രജിസ്റ്റർ ബട്ടണിൽ ക്ലിക്കുചെയ്യുക.