Effective Family & Relationsip
എല്ലാവരും വ്യത്യസ്ഥരാണ്, അതുകൊണ്ടുതന്നെ കുടുംബങ്ങളുടെ ജീവിത രീതിയും ശീലങ്ങളുമെല്ലാം എല്ലായിടത്തും വ്യത്യസ്ഥമായിരിക്കും. ഇത്തരത്തിൽ വ്യത്യസ്ഥതയുള്ള കുടുംബങ്ങളിലെ ജീവിതരീതികൾ പിൻതുടരുന്ന വ്യക്തികൾ തമ്മിലാണ് വിവാഹബന്ധത്തിലേർപ്പെടുന്നത്. പ്രേമ വിവാഹങ്ങളും നമുക്കിടയിലുണ്ട്. എല്ലാവരും വ്യത്യസ്ഥരായതുകൊണ്ടുതന്നെ ഒരുമിച്ചു ജീവിച്ചുതുടങ്ങി അധികം വൈകാതെ ആശയപരമായും മറ്റും അഭിപ്രായ വ്യത്യാസങ്ങൾ ഉടലെടുക്കാറുണ്ട്. അവയിൽ പലതും വലിയ കുടുംബ പ്രശ്നമായി മാറി രണ്ടു കുടുംബങ്ങളും തമ്മിലുള്ള ഭിന്നതയിലേക്കും വ്യവഹാരങ്ങളിലേക്കുമെല്ലാം എത്തിപ്പെടാറുമുണ്ട്. ഇത്തരം അവസ്ഥകൾ ഉണ്ടാവാതിരിക്കാൻ വ്യക്തമായ വ്യക്ത്യവബോധം ഓരോ വ്യക്തിയിലും ഉണ്ടാവേണ്ടതുണ്ട്. ഇത് ഓരോ വ്യക്തിയിലും ഉണ്ടാവുന്നതെങ്ങിനെയെന്നും എങ്ങിനെ വ്യക്തിയവബോധമുള്ളവരായി സ്വയം മാറാമെന്നും ഈ കോഴ്സിൽ മനസ്സിലാക്കും.
സാമൂഹിക ബോധവും പൗരബോധവും ഉത്തരവാദിത്വബോധവുമുള്ള വ്യക്തികളാണ് കുടുംബത്തിനും സമൂഹത്തിനും അതുവഴി നമ്മുടെ നാടിനും ഉപകാരമുള്ളവരായി മാറുന്നത്. ബാല്യം മുതൽ വ്യക്തിത്വ വികസനം സാധ്യമാകുന്ന വിധത്തിലുള്ള കുടുംബാന്തരീക്ഷം കുട്ടികൾക്ക് ഒരുക്കിക്കൊടുത്താൽ, അല്ലെങ്കിൽ എതിനു സാധ്യമാകുന്നവിധത്തിൽ കുടുംബാംഗങ്ങളെല്ലാം പെരുമാറിയാൽ ജീവിച്ചാൽ പുതിയതലമുറയെ പ്രത്യേകിച്ച് ട്രെയിൻ ചെയ്യിക്കേണ്ട ആവശ്യമുണ്ടാവില്ല. സാമൂഹിക പ്രതിബദ്ധതയുള്ള സംശുദ്ധജീവിതം അവർ താനേ പഠിച്ചെടുത്ത് തുടർന്ന് ജീവിച്ചുകൊള്ളും. അത് എങ്ങനെയെന്ന് ഈ കോഴ്സിൽ പങ്കെടുക്കുന്നവർ പഠിക്കും.
ബാല്യം കടന്ന് കൗമാരത്തിലെത്തുമ്പോൾ ചെറിയ കുറ്റകൃത്യങ്ങളിലേക്കും ലഹരിയുടെ ലോകത്തേക്കും ചിലരെങ്കിലും സാമൂഹ്യവിരുദ്ധരായുമൊക്കെ കുടുംബത്തിനു തലവേദനയും ചീത്തപ്പേരുമാകാറുണ്ട്. എന്നാൽ ഓരോ കുട്ടിയും അവരുടെ ജന്മനാളുകളിൽ അവരുടെ മാതാപിതാക്കൾക്കോ അല്ലെങ്കിൽ അവരുടെ രക്ഷിതാക്കൾക്കോ അരുമകളായിരുന്നുവെന്നത് സത്യമാണ്. എന്നിട്ടും അവർ സ്വയം നശിക്കുകയും സാമൂഹ്യവിരുദ്ധരാവുകയുമൊക്കെ ചെയ്യുന്നുണ്ടെങ്കിൽ നമ്മുടെ വിദ്യാഭ്യാസ ജീവിത രീതികളിൽ എന്തൊക്കെയോ പ്രശ്നങ്ങളുണ്ടെന്നാണ് നമ്മൾ മനസ്സിലാക്കേണ്ടത്. ഇത്തരക്കാരുളെ വൈവാഹിക ജീവിതത്തിന്റെ അവസ്ഥയെപ്പറ്റി കൂടുതൽ പറയേണ്ടതില്ലല്ലോ. എങ്ങനെ നമ്മുടു കുടുംബത്തിൽ നിന്ന് ഇത്തരം അന്തരീക്ഷങ്ങൾ മാറ്റിനിർത്താമെന്ന് ഈ കോഴ്സിൽ നിങ്ങൾ പഠിക്കും.
വൈവാഹിക ജീവിതത്തിലേക്ക് കടക്കുന്നവരിൽ വിവാഹിതരായി ജീവിക്കുന്ന ചിലരിലും ആശങ്കകളും അസ്വാരസ്യങ്ങളും ഉണ്ടാകാറുണ്ട്. അവയിൽ നല്ലൊരു ശതമാനവും ലൈംഗികതയെക്കുറിച്ചുള്ള അറിവില്ലായ്മയും പെഴ്സണാലിറ്റി ടൈപ്പുകളുടെ വ്യത്യസ്ഥ ലൈംഗിക താല്പര്യങ്ങളെക്കുറിച്ചുള്ള അജ്ഞതയും സാമൂഹ്യമാധ്യമങ്ങളിൽ നിന്നു ലഭിക്കുന്ന വികലമായ യാഥാർത്ഥ്യവുമായി പുലബന്ധം പോലുമില്ലാത്ത അറിവുകളും കൊണ്ട് ഉണ്ടാവുന്നവയുമാണ്. അതുകൊണ്ടുതന്നെ ഈ വിഷയത്തിൽ വ്യക്തമായ അറിവില്ലെങ്കിൽ ദാമ്പത്യ ജീവിതം തകരുന്നതിന് മറ്റൊരു കാരണം ആവശ്യമില്ല. വൈവാഹിക ജീവിതം ആഗ്രഹിക്കുന്നവരും തുടരുന്നവരുമായ എല്ലാവരും മനസ്സിലാക്കിയിരിക്കേണ്ട ഇത്തരം കാര്യങ്ങളും ഈ കോഴ്സിൽ പങ്കെടുത്താൽ മനസ്സിലാക്കാൻ സാധിക്കും. വൈവാഹിക ജീവിതവും സാമൂഹ്യ ജീവിതവും ആഗ്രഹിക്കുന്ന പതിനെട്ടുവയസ്സുകഴിഞ്ഞ ഏതൊരാൾക്കും ഈ കോഴ്സിൽ പങ്കെടുക്കാം. ഒരു പ്രീമാരിറ്റൽ കോഴ്സായും പോസ്റ്റ് മാരിറ്റൽ കോഴ്സായും ഫാമിലി കൗൺസിലിംഗായുമൊക്കെ ഓരോ വ്യക്തിക്കും കുടുംബത്തിനും ഈ കോഴ്സ് ഉപയോഗിക്കാം. കാരണം സമൂഹത്തിൽ മോശമായി ചിത്രീകരിച്ചുകാണാനും സാമൂഹിക ദ്രോഹം നടത്തി ജീവിക്കാനും തങ്ങളുടെ കുട്ടികളെ സാമൂഹ്യവിരുദ്ധരാക്കി വളർത്താനും ആരും ആഗ്രഹിക്കുന്നില്ലല്ലോ. അതുകൊണ്ടുതന്നെയാണ് LEHDCയുടെ ഈ കോഴ്സിൽ എല്ലാവരും പങ്കെടുക്കണമെന്നു പറയുന്നത്.